വിയറ്റ്നാം കോളനി ഒക്കെ വച്ചു നോക്കുമ്ബോൾ പരമദയനീയം ,മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതില്‍ നടി വിജയിച്ചിരിക്കുന്നു!

സൈന്യമൊക്കെ ഉപയോഗിക്കുന്ന കടലിലും കരയിലും ഓടിക്കാവുന്ന ബോട്ട് ഒക്കെ ഡിസൈൻ ചെയ്യാനറിയാം. പക്ഷേ തൊഴിൽ കള്ളക്കടത്ത് .
 | 
maalik

ഹഫദ് ഫാസിൽ ചിത്രം മാലിക് ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. തിരുവനന്തപുരത്തെ ഒരു ചരിത്രസംഭവത്തെ ആസ്‌പദമാക്കി എടുത്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മാലിക്കിന് റിവ്യൂ കുറിച്ചിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ.. ആദ്യ സിനിമ മുതല്‍ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതില്‍ നായിക നടി വിജയിച്ചിരിക്കുന്നെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്ദീപിന്റെ കുറിപ്പിങ്ങനെ-

'മാലിക്ക് കണ്ടു. സിനിമയുടെ പൊളിറ്റിക്കൽ കറക്‌ട്നസ് സംബന്ധിച്ച്‌ പിന്നീട് പറയാം . സിനിമയുടെ ഓവറാൾ മേക്കിംഗ് സംബന്ധിച്ചാണ് എനിക്കു പറയാനുള്ളത് .

ആദ്യത്തെ 12 മിനിറ്റ് , സിംഗിൾ ഷോട്ട് , എന്താണാവോ ലക്ഷ്യം ? ഒട്ടും നന്നായിട്ടില്ല . സിംഗിൾ ഷോട്ട് സാഹസികതക്ക് പകരം മുറിച്ച്‌ എടുത്തിരുന്നെങ്കിൽ കുറച്ചു കൂടി വൃത്തി ഉണ്ടാകുമായിരുന്നു . സംഭാഷണങ്ങൾ പലതും വ്യക്തമല്ല.

സെറ്റാണെന്ന് കൃത്യമായി തോന്നിപ്പിക്കുന്നു. വർഷങ്ങൾക്ക് മുമ്ബ് ഷൂട്ട് ചെയ്ത വിയറ്റ്നാം കോളനി ഒക്കെ വച്ചു നോക്കുമ്ബോൾ പരമ ദയനീയമായ ആർട്ട് വർക്ക്.

ജയിലിലെ സെല്ലിലൊക്കെ വരുന്നവനും പോകുന്നവനും യഥേഷ്ടം കയറിയിറങ്ങുകയാണ് . ഭയങ്കരമാന റിയലിസം.

റമദാ പള്ളിക്കാർ മുങ്ങിക്കപ്പല് വരെ സ്വന്തമായി ഉണ്ടാക്കാൻ മാത്രം ഇന്നൊവേറ്റീവാണ് . സൈന്യമൊക്കെ ഉപയോഗിക്കുന്ന കടലിലും കരയിലും ഓടിക്കാവുന്ന ബോട്ട് ഒക്കെ ഡിസൈൻ ചെയ്യാനറിയാം. പക്ഷേ തൊഴിൽ കള്ളക്കടത്ത് .

ഉണ്ണിയാർച്ച ചന്തുവിനെ കൊല്ലാൻ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്സ്.

ആകെപ്പാടെ പ്രതീക്ഷക്കൊത്ത് കണ്ടത് നായികയുടെ പ്രകടനമാണ് . ആദ്യ സിനിമ മുതൽ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതിൽ നായിക നടി വിജയിച്ചിരിക്കുന്നു .

ഷേർനി പോലെയുള്ള കിടു പടങ്ങൾ കാണാതെ ആദ്യം മാലിക്ക് കണ്ട എന്നെ പറഞ്ഞാൽ മതി'.