''എനിക്ക് മാത്രമല്ല എന്റെ അ മ്മയ്ക്കും പൊരിച്ച മീന്‍ കിട്ടിയിട്ടില്ല''

നിങ്ങളുടെ സ്വത്ത്, സമ്ബത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെണ്‍കുട്ടികള്‍
 | 
rima

കൊച്ചി: സ്ത്രീ സമത്വം ആരംഭിക്കേണ്ടത് വീടുകളില്‍ നിന്ന് തന്നെയാണെന്ന് നടി റിമ കല്ലിങ്കല്‍.‘പെണ്‍കുട്ടികളുടെ വീട്ടുകാരോടും സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്ബത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെണ്‍കുട്ടികള്‍. പെണ്‍കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നത് വരെ അവള്‍ എങ്ങനെ ജീവിക്കണം എന്നത് അവളില്‍ അടിച്ചേല്‍പ്പിക്കാതെ അവരെ വെറുതെ വിട്ടാല്‍ മാത്രം മതി. പെമ്ബിള്ളേര്‍ അടിപൊളിയാണ്. അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവര്‍ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിട്ടാല്‍ മതി. ബാക്കി അവര്‍ തന്നെ നോക്കിക്കോളും’- റിമ പറയുന്നു.

പല വീടുകളിലും സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്ന് തുറന്നു പറയുകയാണ് റിമ. തന്റെ വീട്ടില്‍ തന്നെയും സഹോദരനെയും വേര്‍തിരിച്ച്‌ തന്നെയായിരുന്നു കണ്ടിരുന്നതെന്ന് വ്യക്തമാക്കിയ റിമ താന്‍ അനുഭവിച്ച വിവേചനത്തിനു ഉദാഹരണമായി റിമ ചൂണ്ടിക്കാണിച്ചത് വീട്ടിലെ ‘പൊരിച്ച മീനിന്റെ’ രാഷ്രീയം ആയിരുന്നു.

കുഞ്ഞായിരിക്കുമ്ബോള്‍ തനിക്ക് തരാതെ തന്റെ സഹോദരന് പൊരിച്ച മീന്‍കഷ്ണം കൊടുത്തുവെന്നായിരുന്നു റിമ പറഞ്ഞത്. താന്‍ പറഞ്ഞ കാര്യം നിസാരമല്ലെന്നാണ് റിമ ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്. വിഷയത്തിന്റെ മെറിറ്റിനെ പൊരിച്ച മീന്‍ കൊണ്ട് മാറ്റിക്കളയാം എന്ന് പലരും കരുതുന്നുണ്ടാവുമെന്ന് റിമ പറയുന്നു. ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തിലാണ് റിമയുടെ തുറന്നു പറച്ചില്‍.

‘ഞാന്‍ എന്റെ അമ്മയെ കുറ്റപ്പെടുത്താന്‍ പറഞ്ഞതല്ല.എനിക്ക് മാത്രമല്ല എന്റെ അ മ്മയ്ക്കും പൊരിച്ച മീന്‍ കിട്ടിയിട്ടില്ല, ഈ രീതി മാറണം എന്നാണ് എനിക്ക് പറയാനുള്ളത്. പെണ്ണായതിന്റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിക്ക് മാറ്റം വരണം. സമത്വം വേണം, അത് വീട്ടില്‍ നിന്നു തന്നെ തുടങ്ങണം’- റിമ വ്യക്തമാക്കുന്നു. പെണ്‍കുട്ടികള്‍ എല്ലാം സഹിക്കണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന സമൂഹം കാരണം ബുദ്ധിമുട്ടുന്നത് സ്ത്രീകള്‍ തന്നെയാണെന്ന് പറയുകയാണ് നടി. സ്ത്രീകള്‍ക്ക് നേരെ നമ്മുടെ ചുറ്റിനുമുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ എല്ലാവരും നിലകൊള്ളണമെന്നാണ് താരം പറയുന്നത്.