സത്യജിത് റേ കഥകളെ കോർത്തിണക്കി  ആന്തോളജി ചിത്രം ; റേ ട്രെയിലര്‍ 
കാണാം 

 | 
ray

സത്യജിത് റേ കഥകളെ അടിസ്ഥാനമാക്കി പുതിയൊരു ആന്തോളജി ചിത്രം വരുന്നു. റേ എന്ന പേരു നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവന്നു. ജൂണ്‍ 25ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

മനോജ് ബാജ്പേയി, അലി ഫസല്‍, കെ കെ മേനോന്‍, ഹര്‍ഷവര്‍ധന്‍ കപൂര്‍, രാധിക മദന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പ്രണയം, മോഹം, വിശ്വാസവഞ്ചന, സത്യം എന്നീ വിഷയങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നാല് കഥകളാണ് സിനിമയിലുള്ളത്.

അഭിഷേക് ചാബ്ബെ, ശ്രീജിത്ത് മുഖര്‍ജി, വാസന്‍ ബാല എന്നിവരാണ് ഓരോ ചിത്രങ്ങളും സംവിധാനം ചെയ്തത്.'ഹംഗാമ ഹേ ക്യോന്‍ ബര്‍പ', 'ഫോര്‍ഗെറ്റ് മി നോട്ട്','ബഹ്രുപിയ' ,'സ്‌പോട്ട് ലൈറ്റ്'എന്നീ പേരുകളിലുള്ള 4 ഹസ്വ ചിത്രങ്ങളാണ് സിനിമയിലുള്ളത്.