വിനീത്‌ ശ്രീനിവാസന്‍റെ ശബ്ദ മാധുര്യത്തിൽ  ‘777 ചാർളി’ ഒഫീഷ്യൽ ടീസർ 

 | 
charlie

സൂപ്പർതാരം രക്ഷിത്‌ ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘777 ചാർളി’ ഒഫീഷ്യൽ ടീസർ മലയാളതാരങ്ങൾ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക്‌, ഇൻസ്റ്റാഗ്രാം പേജുകളിലൂടെ ലോഞ്ച്‌ ചെയ്തു. പൃഥ്വിരാജ്‌ സുകുമാരൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്‌, നിഖിലാ വിമൽ, അന്നാ ബെൻ, ആന്റണി വർഗ്ഗീസ്‌, ഉണ്ണി മുകുന്ദൻ സുരഭി ലക്ഷ്മി, മെറീന മൈക്കിൾ, അനിൽ ആന്‍റോ, സംവിധായകരായ മുഹമ്മദ്‌ മുസ്തഫ, ടിനു പാപ്പച്ചൻ, ഒമർ ലുലു ‌എന്നിവർ ചേർന്നാണ്‌‌ ടീസർ റിലീസ്‌ ചെയ്തത്‌‌.

മലയാളിയായ കിരൺ രാജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയുമാണ്‌ അതാത്‌ ഭാഷകളിൽ വിതരണം‌ ഏറ്റെടുത്തിരിക്കുന്നത്‌. ചിത്രത്തിൽ വിനീത്‌ ശ്രീനിവാസൻ ആലപിക്കുന്ന രണ്ടു മലയാള ഗാനങ്ങളുണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌.‌

ഏകാന്തതയിൽ തളച്ചിടപ്പെട്ട, പരുക്കനായ ധർമ്മ എന്ന യുവാവിന്‍റെ ജീവിതത്തിലേയ്ക്ക്‌ വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവർ തമ്മിലുള്ള ആത്മബന്ധവുമാണ്‌ ചിത്രം