പ്രിയദര്‍ശന്റെ ഹം​ഗാമ 2 ഒടിടി റിലീസിന്, 30 കോടിക്ക് സ്വന്തമാക്കി ഹോട്ട്സ്റ്റാര്‍

 | 
HUNGAMA 2
2003ല്‍ പുറത്തിറങ്ങിയ ​ഹം​ഗാമ പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹം​ഗാമ 2 ഒടിടി റിലീസിന്. ഡിസ്നി പ്ലസ്ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തുന്നത്. 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയത്.

പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്‌റി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ ഹംഗാമയുടെ രണ്ടാം ഭാഗമാണിത്. എന്നാല്‍ ചിത്രം ആദ്യ ഭാ​ഗത്തിന്റെ തുടര്‍ച്ചയല്ലെന്നാണ് പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നത്. ആറ് വര്‍ഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്ത ചിത്രമാണിത്.

2003ല്‍ പുറത്തിറങ്ങിയ ​ഹം​ഗാമ പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു. അക്ഷയ് ഖന്ന, പരേഷ് റാവല്‍, അഫ്താബ് ശിവദാസാനി, റിമി സെന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോവിഡ് പ്രതിസന്ധികള്‍ രൂക്ഷമായതോടെ നിരവധി ചിത്രങ്ങളാണ് റിലീസിനായി ഒടിടിയെ സമീപിക്കുന്നത്.