പൃഥ്വിയുടെ കോള്‍ഡ് കേസും ഫഹദിന്റെ മാലിക്കും ഒടിടി റിലീസിന്

 | 
ott

പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസും ഫഹദ് ഫാസില്‍ നായകനാകുന്ന മാലികും ഒടിടി റിലീസിന് ഒരുങ്ങുന്നു. വന്‍മുതല്‍ മുടക്കുള്ള ഇവ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുകയാണെന്ന് ഇരു സിനിമകളുടെയും നിര്‍മാതാവായ ആന്റോ ജോസഫ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറഞ്ഞു.

2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തതാണ് മാലിക്. മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 27 കോടിയോളം മുതല്‍മുടക്കുള്ളതാണ്. നിമിഷ സജയനാണ് നായിക. ' കോള്‍ഡ് കേസി' ല്‍ എസിപി സത്യജിത് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ്. തനു ബാലക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദിതി ബാലനാണ് നായിക.

ചിത്രങ്ങള്‍ 100 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ മാത്രമെ മുതല്‍ മുടക്ക് ലഭിക്കുകയുള്ളെന്നും സാമ്ബത്തിക ബുദ്ധിമുട്ട് കാരണമാണ് ചിത്രങ്ങള്‍ ഒടിടി റിലീസിന് ശ്രമിക്കുന്നതെന്നും ആന്റോ ജോസഫ് പറഞ്ഞു.