സൂര്യയുടെ നായികയായി പ്രയാഗ ; നവരസയിലെ ആദ്യ ഗാനം പുറത്ത് 

നാനും നേരമിത് എന്ന ഈ ഗാനം ഗായകൻ കാർത്തിക് ആണ് സംഗീതം ചെയ്ത് ആലപിച്ചിരിക്കുന്നത്.
 | 
prayaga

സംവിധായകൻ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയിലെ പുതിയ ഗാനം പുറത്തുവിട്ടു. സൂര്യ – ഗൗതം മേനോൻ ടീം ഒരിടവേളക്ക് ശേഷം ഒന്നിക്കുന്ന ‘ഗിത്താർ കമ്പി മേലെ നിന്ദ്രു’ വിലെ ഗാനമാണ് പുറത്തുവിട്ടത്.സൂര്യയും ഗൗതം മേനോനും ഒന്നിച്ച വാരണം ആയിരം എന്ന ചിത്രത്തിന് ഇന്നും ധാരാളം ആരാധകരുണ്ട്. ചിത്രത്തിലെ കാർത്തിക് ആലപിച്ച ഗാനങ്ങളും ഏറെ ഹിറ്റായിരുന്നു.

നവരസയിൽ പ്രണയത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രയാഗ മാർട്ടിൻ ആണ് നായികയാവുന്നത്. നാനും നേരമിത് എന്ന ഈ ഗാനം ഗായകൻ കാർത്തിക് ആണ് സംഗീതം ചെയ്ത് ആലപിച്ചിരിക്കുന്നത്.

ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകൾ ഒമ്പത് സംവിധായകർ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത്, കാർത്തിക് നരേൻ എന്നിവരാണ് ഒമ്പത് ചിത്രങ്ങൾ ഒരുക്കുന്നത്.