നടി പ്രണിത സുഭാഷ് വിവാഹിതയായി ; ചിത്രങ്ങൾ കാണാം 

 | 
pranitha

 സൗത്ത് ഇന്ത്യൻ  നടി പ്രണിത സുഭാഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ വ്യവസായി നിധിൻ രാജുവാണ് വരൻ. മെയ് 30നായിരുന്നു വിവാഹം.  പ്രണിത തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചത്. കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായിട്ടായിരുന്നു വിവാഹം.

തെലുങ്ക് ചിത്രമായ പോക്കിരിയുടെ റീമേക്കായ പോർക്കി എന്ന 2010-ലെ കന്നഡ ചിത്രത്തിൽ അഭിനേതാവായി അരങ്ങേറ്റം കുറിച്ചത് .ഉദയൻ എന്ന ചിത്രത്തിലൂടെയായിരുന്നു അവളുടെ തമിഴ് അരങ്ങേറ്റം.

സൂര്യയ്‌ക്കൊപ്പം മസു എങ്കിറ മസിലാമണി (2015), ജയ്‌ക്കൊപ്പം എനക്കു വൈത അഡിമൈഗൽ എന്നിവയിലും അഭിനയിച്ചു. പിന്നീട് കന്നടയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങൾ ചെയ്തു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹാംഗാമ 2 വിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രണിത. ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.