പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി ; പ്രശസ്ത നടൻ പേള്‍ വി പുരി അറസ്റ്റില്‍

തുടക്കത്തിൽ കാറിൽ ബലാത്സംഗം ചെയ്യപ്പെട്ടതായും തുടർന്ന് പ്രതികൾ ആവർത്തിച്ച് ബലാത്സംഗം ചെയ്തതായും പെൺകുട്ടി മൊഴി നല്‍കി
 | 
pearl

മുംബൈ; ഹിന്ദി ടെലിവിഷന്‍ താരം പേള്‍ വി പുരി ബലാത്സംഗ കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി എന്ന കേസിലാണ് അറസ്റ്റ്. പേള്‍ വി പുരി ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. തുടര്‍ന്ന് മുംബൈയിലെ വാസൈയിലെ വാലിവ് പൊലീസാണ് നടനെ അറസ്റ്റു ചെയ്തത്.

കാറില്‍ വച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. തുടര്‍ന്ന് പ്രതികള്‍ ഓരോരുത്തരും തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ആറ് പ്രതികളേയും പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പോക്‌സോ കേസ് ചുമത്തിയാണ് പേളിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും കുടുംബവും മാല്‍വാനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അറസ്റ്റ്.

2013 ല്‍ ദില്‍ കി നസര്‍ സെ ഖുബ്‌സൂരത്തിലൂടെയാണ് പേള്‍ അഭിനയരംഗത്തേക്കു വരുന്നത്. പിന്നീട് നാഗിന്‍ 3, നാഗാര്‍ജുന ഏക് യോദ്ധ, ബെപന പ്യാര്‍ തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയനായി. ബ്രഹ്മരക്ഷസ് 2 ല്‍ അഭിനയിച്ചുവരികയായിരുന്നു.