നയൻതാരയുടെ  നെട്രികൺ ഒടിടി റിലീസിന് ഒരുങ്ങുന്നു 

 | 
netrikann

നയൻതാര നായികയാകുന്ന പുതിയ സിനിമ നെട്രികൺ ഒടിടി റിലീസിന് ഒരുങ്ങുന്നു. വിഗ്നേഷ് ശിവനാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രം ഉടൻ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. സിനിമയുടെ സ്‍ട്രീമിംഗ് റൈറ്റ്‍സ് 15 കോടിക്കാണ് വിറ്റതെന്ന് റിപ്പോർട്ടുകൾ പറയുന്നതായി മാധ്യമപ്രവർത്തകൻ ദിനേശ് അകുല ട്വീറ്റ് ചെയ്‍തിരിക്കുന്നു. 

മിലിൻഡ് റാവു സംവിധാനം ചെയ്യുന്ന ‘നെട്രികാൻ’ നിർമ്മിക്കുന്നത് വിഗ്നേഷ് ശിവനാണ്. അന്ധയായിട്ടാണ് നെട്രികണിൽ നയൻതാര അഭിനയിക്കുന്നത്. ചിത്രത്തിൽ നയൻതാരക്ക് പുറമെ അജ്മലും പ്രധാന വേഷം ചെയ്യുന്നുണ്ട്.

കാർത്തിക് ഗണേഷാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലോറൻസ് കിഷോർ എഡിറ്റിങ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഗിരീഷ് ജിയാണ് നിർവ്വഹിക്കുന്നത്.