ബാഹുബലി  വെബ് സീരീസില്‍ നയന്‍താരയും

മഹിഷ്മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് സീരിസിന്റെ ഇതിവൃത്തം
 | 
nayanthara

രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലിയെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കുന്ന വെബ് സീരീസ് സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും. ആനന്ദ് നീലകണ്ഠന്റെ ”ദി റൈസ് ഓഫ് ശിവകാമിയുടെ” പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന സീരീസ് രാജമൗലിയും പ്രസാദ് ദേവനിനിയും ചേർന്നാണ് നിർമ്മിക്കുന്നത്.

‘ബാഹുബലി ബിഫോർ ദി ബിഗിനിങ്ങ്’ എന്നാണ് സീരീസിന്റെ പേര്. സീരീസിൽ ശിവകാമി ദേവിയുടെ ചെറുപ്പം അഭിനയിക്കുന്നത് നടി വാമിഖ ഗബ്ബിയാണെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ബാഹുബലിയിൽ നയൻതാരയും ഭാഗമാണെന്ന് റിപ്പോർട്ടാണ് വന്നിരിക്കുന്നത്. ലെറ്റ്‌സ് ഒടിടി ഗ്ലോബലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മഹിഷ്മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് സീരിസിന്റെ ഇതിവൃത്തം. ആറ് സീസണുകളായി ഒരുങ്ങുന്ന സീരിസിന്റെ ആദ്യ സീസണിൽ ഒൻപത് എപ്പിസോഡുകളാണ് ഉള്ളത്. സുനിൽ പൽവാലാണ് സീരിസിൽ കട്ടപ്പയായി എത്തുന്നത്. രാഹുൽ ബോസ്, അതുൽ കുൽക്കർണി തുടങ്ങിയവരും  എത്തുന്നുണ്ട്.