അസുരന്റെ തെലുങ്ക് പതിപ്പ് 'നരപ്പ' ട്രെയലര്‍ പുറത്തുവിട്ടു

 | 
NARAPPA

ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേയ്ക്ക് 'നരപ്പ' ട്രെയലര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. വെങ്കടേഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് അഡലയാണ്. തമിഴില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച വേഷത്തില്‍ പ്രിയാമണി എത്തുന്നു. റാവു രമേശ്, നാസര്‍, കാര്‍ത്തിക് രത്നം, അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ജൂലൈ 20നാണ് റിലീസ്. തമിഴില്‍ മഞ്ജു വാര്യരുടെ അരങ്ങേറ്റ ചിത്രമായിരുന്നു അസുരന്‍.