കർഷകനല്ലേ.. ഒന്ന് കളപറിക്കാൻ ഇറങ്ങിയതാ !!  വീട്ടിലെ ജൈവ കൃഷി വിശേഷങ്ങൾ പങ്കുവച്ച് മോഹന്‍ലാല്‍

 | 
കർഷകനല്ലേ.. ഒന്ന് കളപറിക്കാൻ ഇറങ്ങിയതാ !! വീട്ടിലെ ജൈവ കൃഷി വിശേഷങ്ങൾ പങ്കുവച്ച് മോഹന്‍ലാല്‍

ലോക്ക്ഡൗണ്‍ സമയത്തെ തന്റെ ജൈവ കൃഷിയുടെ വീഡിയോ പങ്കുവെച്ച്‌ ചലച്ചിത്ര താരം മോഹന്‍ലാല്‍.തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

താനും കുടുംബവും വീട്ടിലെ ആവശ്യങ്ങള്‍ക്ക് 15 സെൻ്റിലെ ഭൂമിയിലെ  ഈ പച്ചക്കറികള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും നടന്‍ പറഞ്ഞു. തോട്ടത്തിലെ പച്ചക്കറികള്‍ നനയ്ക്കുന്നതും സഹായിക്കൊപ്പം നിന്ന് ഫലങ്ങള്‍ പറിക്കുന്നതും വീഡിയോയില്‍ കാണാം.

_എറണാകുളത്തെ എളമക്കരയില്‍ ഉള്ള എന്റെ വീടാണ്. കഴിഞ്ഞ നാല് അഞ്ചു വര്‍ഷമായി ഈ ചെറിയ സ്ഥലത്ത് നിന്നാണ് ഞങ്ങള്‍ക്ക് വേണ്ടുന്ന പച്ചക്കറികള്‍ ഞങ്ങള്‍ ഉണ്ടാക്കി എടുക്കുന്നത്.സ്ഥലം ഇല്ലാത്തവര്‍ക്ക് ടെറസിന് മുകളില്‍ ഉണ്ടാക്കി എടുക്കാം. ഞാന്‍ ഇവിടെ വരുമ്പോഴൊക്കെ ഈ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്. ലാൽ പറഞ്ഞു.വീഡിയോ മോഹൻലാൽ ആരാധകർ ഇതിനകം തന്നെ നെഞ്ചിലേറ്റിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കൊണ്ടാണ് വീഡിയോ വൈറലായത്