എന്തൊരു മനുഷ്യനാണയാള്‍!! മണിക്കുട്ടാ..സാക്ഷര കേരളം അര്‍ഹിക്കുന്ന ബിഗ് ബോസ് വിജയി നിങ്ങളാണ് !! നടൻ സുധീറിന്റെ കുറിപ്പ് 

 | 
എന്തൊരു മനുഷ്യനാണയാള്‍!! മണിക്കുട്ടാ..സാക്ഷര കേരളം അര്‍ഹിക്കുന്ന ബിഗ് ബോസ് വിജയി നിങ്ങളാണ് !! നടൻ സുധീറിന്റെ കുറിപ്പ്
സങ്കടം വരുമ്പോള്‍ കരയുന്നത് കുറച്ചില്‍ ആയി കാണാത്ത, കരയുന്നവരെ ചേര്‍ത്ത് നിര്‍ത്തുന്ന, പ്രണയത്തെ ബഹുമാനിക്കുന്ന, ഒരു അവിശ്വസനീയമാം വിധം സ്‌നേഹം തോന്നുന്ന സ്വഭാവമുള്ള വ്യക്തി.

അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയാണ് ബിഗ് ബോസ് മലയാളം സീസൺ മൂന്നു പുരോഗമിക്കുന്നത്. ഓരോ ദിവസം പിന്നിടുമ്പോഴും ഷോയുടെ ജനപ്രീതിയും പിന്തുണയും വർധിച്ചു വരികയാണ്. ഈ സീസണിൽ ഏറ്റവും അധികം ജന പിന്തുണ ഉള്ളതും നടൻ മണികുട്ടന് തന്നെയാണ് . എന്നാൽ ബിഗ് ബോസ് ഹൗസിലെ മാനസിക പിരിമുറുക്കം താങ്ങനാവാതെ കഴിഞ്ഞ ദിവസം  മണിക്കുട്ടൻ ഷോ സ്വയം തീരുമാനപ്രകാരം ക്വിറ്റ് ചെയ്തിരുന്നു .ഇത് ആരാധകരെ ഏറെ വിഷമത്തിലാഴ്ത്തിയിരുന്നു . മണിക്കുട്ടൻ ഷോയിലേക്ക് തിരിച്ചു വരുന്ന പ്രമോ ഏഷ്യാനെറ്റ് തന്നെ ഇന്നലെ പുറത്തു വിട്ടിരുന്നു . ഇതോടെ ആരാധകരും ആവേശത്തിലാണ് . കളികൾ വേറെ ലെവൽ ആവുകയാണ്. 

നടന്‍ സുധീര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മണിക്കുട്ടന്‍, എന്തൊരു മനുഷ്യനാണയാള്‍ എന്ന് കുറിച്ചു കൊണ്ടാണ് സുധീറിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. സാക്ഷരകേരളം അര്‍ഹിക്കുന്ന ബിഗ് ബോസ് വിജയി നിങ്ങളാണ് എന്നും സുധീര്‍ പറയുന്നു.

സുധീറിന്റെ കുറിപ്പ്:

മണിക്കുട്ടന്‍, എന്തൊരു മനുഷ്യനാണയാള്‍! ആരെയും വാടി, പോടീ എന്ന് പോലും വിളിച്ചു ആക്ഷേപിക്കാത്ത, കഴിവും അതിനൊപ്പം വിനയവും ചേര്‍ന്ന, അസാധാരണമായ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഉള്ള, ക്ഷമിക്കേണ്ടിടത്ത് ക്ഷമിക്കാനും ക്ഷമ ചോദിക്കേണ്ടിടത്ത് ക്ഷമ ചോദിക്കാനും അറിയുന്ന, ദേഹത്തോട്ട് ഇടിച്ചു കേറി വരുന്ന ആളോട് പോലും മാന്യത കൈവിടാതെ സംസാരിക്കുന്ന, സങ്കടം വരുമ്പോള്‍ കരയുന്നത് കുറച്ചില്‍ ആയി കാണാത്ത, കരയുന്നവരെ ചേര്‍ത്ത് നിര്‍ത്തുന്ന, പ്രണയത്തെ ബഹുമാനിക്കുന്ന, ഒരു അവിശ്വസനീയമാം വിധം സ്‌നേഹം തോന്നുന്ന സ്വഭാവമുള്ള വ്യക്തി.

അവന്‍ ഫ്‌ളാറ്റ് നേടിയാലും ഇല്ലെങ്കിലും ഈ വ്യക്തി ആളുകളുടെ മനസ് സ്വന്തമാക്കി കഴിഞ്ഞു. അവന്റെ മാതാപിതാക്കള്‍ക്ക് അവനെയോര്‍ത്ത് അഭിമാനിക്കാം. ആര്‍മികള്‍ക്കും ഫെയ്‌സ്ബുക്കിനും പുറത്തുള്ള ഒരു ജനക്കൂട്ടം നിങ്ങള്‍ ജയിക്കുന്നത് കാത്തിരിക്കുന്നു എംകെ, സാക്ഷര കേരളം അര്‍ഹിക്കുന്ന ബിഗ് ബോസ് വിജയി നിങ്ങളാണ്… അവന്‍ ഷോ ക്വിറ്റ് ചെയ്ത് പുറത്തു പോവില്ലെന്ന് പ്രതീക്ഷിക്കുന്നു.