കടയ്ക്കൽ ചന്ദ്രനെ  ഇനി നെറ്റ്ഫ്ലിക്സിൽ കാണാം ..
 

ഈ മാസം 27നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ എത്തുന്നത്.
 | 
കടയ്ക്കൽ ചന്ദ്രനെ ഇനി നെറ്റ്ഫ്ലിക്സിൽ കാണാം ..

മമ്മൂട്ടി കേരളം മുഖ്യമന്ത്രിയായി എത്തിയ ചിത്രം വൺ ഒടിടിയിലൂടെ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നു. ഈ മാസം 27നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ എത്തുന്നത്. ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം മുന്നോട്ടുവെക്കുന്ന ആശയത്തെക്കുറിച്ചും മമ്മൂട്ടി, മുരളി ഗോപി തുടങ്ങിടയവരുടെ അഭിനയത്തെക്കുറിച്ചും മികച്ച അഭിപ്രായം തന്നെയാണ് പ്രേക്ഷകർ നൽകിയത്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തിയപ്പോൾ പ്രതിപക്ഷ നേതാവായാണ് മുരളി ഗോപി അഭിനയിച്ചത്. 

നെറ്റ്ഫ്ലിക്സിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ ചിത്രം ഏപ്രിൽ 27 ചൊവ്വാഴ്ച സ്ട്രീം ചെയ്യുന്നു എന്ന വിവരം കൊടുത്തിട്ടുണ്ട്. രണ്ടു മണിക്കൂർ 29 മിനിറ്റ് ദൈർഘ്യം വരുന്ന ചിത്രം കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയെക്കുറിച്ചും അയാൾ നിലവിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന മാറ്റങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്.മാർച്ച് 26നായിരുന്നു ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്.