'തീരമേ നീറുമലകടലാഴമേ ' 'മാലിക്കി'ലെ ആദ്യഗാനം എത്തി

 | 
malik movie

മഹേഷ് നാരായണന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലെ ചിത്രം 'മാലിക്കി'ലെ ആദ്യഗാനം എത്തി. 'തീരമേ നീറുമലകടലാഴമേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. കെ എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. സംഗീത സംവിധാനം സുഷിന്‍ ശ്യാം.

കോവിഡ് സാഹചര്യത്തില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 15നാണ് ചിത്രം റിലീസ് ചെയ്യുക. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംവിധാനം, എഡിറ്റിംഗ് മഹേഷ് നാരായണനാണ്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ജലജ, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, സനല്‍ അമന്‍, ദിനേശ് പ്രഭാകര്‍, പാര്‍വ്വതി കൃഷ്ണ, ദേവകി രാജേന്ദ്രന്‍, ദിവ്യ പ്രഭ, രാജേഷ് ശര്‍മ്മ, ശരത്ത് അപ്പാനി, സുധി കോപ്പ, ആസിഫ് യോഗി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിമിഷ സജയനാണ് നായിക.  സനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രഹണം. കലാസംവിധാനം സന്തോഷ് രാമന്‍, അപ്പുണ്ണി സാജന്‍. മേക്കപ്പ് രഞ്ജിത്ത് അമ്പാടി. വസ്ത്രാലങ്കാരം ധന്യ രാജേന്ദ്രന്‍.