മാലിക്’; പുതിയ ടീസർ പുറത്തിറക്കി ആമസോൺ പ്രൈം

 | 
MALIK

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം മാലിക്കിലെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ജൂലൈ 15ന് ആമസോണ്‍ പ്രൈംമില്‍ നേരിട്ട് ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകരിലേക്ക് എത്തും.ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് മാലിക്. 27 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.

അന്‍പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുലൈമാന്റെ ഇരുപതു വയസുമുതല്‍ അന്‍പത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്.തിയറ്ററര്‍ എക്‌സ്പീരിയന്‍സിന് എടുത്ത ചിത്രമാണ് മാലിക് എന്നും മികച്ച ക്വാളിറ്റിയില്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും ചിത്രത്തെ കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.