വാടക ഗർഭധാരണത്തെ പ്രമേയമാക്കി 'മിമി' ഒരുങ്ങുന്നു 

 | 
mimi

ബോളിവുഡ് നടി കൃതി സനോണിന്‍റെ പുതിയ ചിത്രം 'മിമി' റിലീസിനൊരങ്ങുന്നു. ലക്ഷ്‌മണ്‍ ഉഡേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 30ന് ഒടിടിയിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സ്, ജിയോ സിനിമ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.


ലുക്കാ ചുപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ലക്ഷ്മണ്‍ ഉഡേക്കര്‍. രോഹൻ ശങ്കറാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. എം.ആർ റഹ്മാൻ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നു. മാഡോക് ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് വിജനാണ് മിമി നിര്‍മിക്കുന്നത്.വാടക ഗർഭധാരണമാണ് മിമിയുടെ പ്രമേയം.
കൃതിക്കൊപ്പം പങ്കജ് ത്രിപാഠി, സായ് തഹങ്കര്‍, സുപ്രിയ ത്രിപാഠി എന്നിവരും ചിത്രത്തിലെ നിർണായക വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.