കാത്തിരിപ്പിന് ഒരു  സുഖമുണ്ടെന്നു മനസിലാകുന്നത് ഇപ്പോഴാണ്  ;കൃഷ്ണ കുമാര്‍
 

 20 ദിവസത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ താന്‍ പഠിച്ചു
 | 
കാത്തിരിപ്പിന് ഒരു സുഖമുണ്ടെന്നു മനസിലാകുന്നത് ഇപ്പോഴാണ് ;കൃഷ്ണ കുമാര്‍

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പുള്ള കാത്തിരിപ്പിന് ഒരു സുഖമുണ്ടെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍ . ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് കൃഷ്ണകുമാര്‍ ഇക്കാര്യം പറഞ്ഞത്.

താന്‍ സ്കൂളിലെ മത്സരത്തിന് പോലും നിന്നിട്ടില്ല അതിനാല്‍ തന്നെ നിയമായസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമാണ് . 20 ദിവസത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ താന്‍ പഠിച്ചു.

പണ്ട് താന്‍ എങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍ ഫലമറിയുന്നത് വരെ കാത്തിരിക്കുന്നത് അവര്‍ക്ക് ടെന്ഷനായിരിക്കോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട് . എന്നാല്‍ ആ കാത്തിരിപ്പിന് ഒരു സുഖമുണ്ടെന്ന് ഇപ്പോഴാണ് മനസിലാവുന്നത്. കൂടുതല്‍ തള്ളി മറിക്കാന്‍ താല്പര്യമില്ലെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.