കെകെ ശൈലജയ്ക്കെതിരെ  അശ്ലീലച്ചുവയുള്ള കമന്റ്; തൊണ്ടിയോടെ പൊക്കി  സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച്  വിനായകൻ 

 | 
vinayakan

ആരോഗ്യമന്ത്രി കെ കെ ശൈലജയെ അപമാനിച്ചുകൊണ്ടുള്ള തൊണ്ടിയോടെ പൊക്കി നടന്‍ വിനായകന്‍. വിനായകന്റെ ഫേസ്ബുക്ക് പേജിലെ ഒരു പോസ്റ്റിന് താഴെയാണ് കെ കെ ശൈലജയ്‌ക്കെതിരെ മോശം കമന്റ് വന്നത്.

മഹാദേവ് വിനായക് എന്ന ഫേക്ക് അക്കൗണ്ടില്‍ നിന്നാണ് ഇത്തരമൊരു കമന്റ്.വിനായകന്‍ ഉടനെ തന്നെ പ്രസ്തുത കമന്റ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.

നിരവധിപേരാണ് ഈ കമന്റിനെതിരെ വിനായകന്റെ ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ചിരിക്കുന്നത്. ഇത്തരം ആളുകള്‍ക്കെതിരെ പൊലീസ് കേസ് എടുക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

നടന്‍ അത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.കഴിഞ്ഞ ദിവസമായിരുന്നു വിനായകന്‍ പ്രയാഗ മാര്‍ട്ടിന്‍, ഭാഗ്യലക്ഷ്മി തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അതിന് താഴെയാണ് കെ കെ ശൈലജയ്‌ക്കെതിരെ സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള കമന്റ് എത്തിയത്.