തമിഴില്‍ വീണ്ടും നായകനായി കാളിദാസ് ജയറാം; സംവിധാനം കൃതിക ഉദയനിധി

2013 യിൽ വണക്കം ചെന്നൈ എന്ന സിനിമയായിരുന്നു കൃതികയുടെ അരങ്ങേറ്റ ചിത്രം
 | 
tamil movie

 കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ സിനിമ അനൗൺസ് ചെയ്തു. റൈസ് ഈസ്റ്റ്‌ ക്രീയേഷൻസിന്റെ ബാനറിൽ കൃതിക ഉദയനിധിയാണ് സംവിധാനം. കാളിദാസിന്റെ   പാവ കഥൈകൾ, പുത്തം പുതു കാലൈയ് എന്നീ സിനിമകൾ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു .

തിമിരു പിടിച്ചവൻ, സമർ, കാളി, വണക്കം ചെന്നൈ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ റീചാർഡ് എം നാഥനാണ് ക്യാമറ ചലിപ്പിക്കുന്നത്. കറുപ്പൻ, വൃന്ദാവനം എന്നീ ചിത്രങ്ങിളിലെ നായിക വേഷം കൈകാര്യം ചെയ്ത താന്യ രവിചന്ദ്രൻ ആണ്‌ നായിക. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല.

2013 യിൽ വണക്കം ചെന്നൈ എന്ന സിനിമയായിരുന്നു കൃതികയുടെ അരങ്ങേറ്റ ചിത്രം . പിന്നീട് 2018ൽ വിജയ്‌ ആൻറണിയെ നായകനാക്കി കാളി സംവിധാനം ചെയ്‌തു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

തിമിരു പിടിച്ചവന്‍, സമര്‍, കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ റീചാര്‍ഡ് എം. നാഥനാണ് ഈ ചിത്രത്തിന്റെ ക്യാമറ. ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.