ഖോ ഖോ ആമസോണ്‍ പ്രൈമില്‍

ഒരു പി ടി ടീച്ചറുടെ വേഷമാണ് ഖോ ഖോയില്‍ രജിഷയുടേത്
 | 
kho kho

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഖോ ഖോ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു. സംവിധായകന്‍ രാഹുല്‍ റിജി നായരാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംവിധായകന്‍ ജിയോ ബേബിയും ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.

ആമസോണിന് പുറമെ സൈന പ്ലേ, സിംപളി സൗത്ത്, ഫില്‍മി എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലും ചിത്രം ലഭ്യമാണ്. അതിനാല്‍ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് കാണുകയോ, പ്രചരിക്കുകയോ ചെയ്യരുതെന്ന് സംവിധായകന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു പി ടി ടീച്ചറുടെ വേഷമാണ് ഖോ ഖോയില്‍ രജിഷയുടേത്. ഏപ്രില്‍ 14നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ രജിഷയ്ക്കൊപ്പം നിരവധി ബാലതാരങ്ങളും പ്രധാന വേഷത്തിലെത്തിയിരുന്നു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ ഖോ ഖോ ടീം ഉണ്ടാക്കാനുള്ള ശ്രമവും അതെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ.