'കാറല്‍ മാര്‍ക്സ് ഭക്തനായിരുന്നു' -  സിത്താരയുടെ ശബ്ദത്തിൽ മനോഹരമായൊരു ഗാനം 
 

 | 
karal marx

ധീരജ് ഡെന്നി,ഗോപിക നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘കാറൽ മാർക്സ് ഭക്തനായിരുന്നു’ എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ‘ഈ മതിലകത്ത്’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.

കെ കെ ഫിലിംസിന്റെ ബാനറിൽ കെ പി തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുനിൽ സുഖദ,വിനോദ് കോവൂർ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു. 

സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജ്യോതിഷ് ടി കാശി എഴുതിയ വരികൾക്ക് മണികണ്ഠൻ അയ്യപ്പ സംഗീതം പകർന്നിരിക്കുന്നു. സാജിർ മജീദ്, വിബിൻ വേലായുധൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാറൽ മാർക്സ് ഭക്തനായിരുന്നു.