''ഒരു സംഘി ആയതിൽ ഞാൻ അഭിമാനിക്കുന്നു ''  മോദി ഭാരതത്തിന്റെ വീരപുത്രൻ ; കങ്കണ

 | 
''ഒരു സംഘി ആയതിൽ ഞാൻ അഭിമാനിക്കുന്നു '' മോദി ഭാരതത്തിന്റെ വീരപുത്രൻ ; കങ്കണ

സംഘി ആയതിൽ അഭിമാനിക്കുന്നു എന്ന് നദി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. ആർഎസ്എസിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കങ്കണയുടെ പ്രതികരണം. മോദി ഭാരതത്തിന്റെ വീരപുത്രൻ ആണെന്നും ട്വിറ്ററിൽ പറയുന്നു 
 


എവിടെയെങ്കിലും  ഒരു പ്രശ്നം ഉണ്ടായാൽ അവിടെ രക്ഷിക്കാൻ ആർ എസ് എസ് മാത്രമേ ഉണ്ടാകുകയുള്ളുവെന്നു കങ്കണ പറയുന്നു . കോവിഡ് കാലത്ത് ആർ എസ് എസ് നടത്തിയ സേവനങ്ങൾ  പ്രശംസിച്ച വീഡിയോ പങ്കുവച്ചാണ് കങ്കണ പ്രസ്താവന പറഞ്ഞിരിക്കുന്നത് .

കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. കെജ്രിവാള്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും വലുത് ഡല്‍ഹിയില്‍ ഒരു ഓക്‌സിജന്‍ പ്ലാന്റ് പോലും ഇല്ല എന്നതാണെന്നാണ് കങ്കണയുടെ വിമര്‍ശനം.

ഡല്‍ഹിയിലെ കൊവിഡ് വ്യാപനത്തെ കുറിച്ചുള്ള പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച പ്രോട്ടോക്കോള്‍ ലംഘിച്ച് അരവിന്ദ് കെജ്രിവാള്‍ ലൈവ് ടെലികാസ്റ്റ് ചെയ്തു എന്നാണ് കങ്കണ പങ്കുവെച്ച വിഡിയോയില്‍ പറയുന്നത്. ഇക്കാര്യം പ്രധാനമന്ത്രി കെജ്രിവാളിനോട് പറയുകയും. വീഡിയോയില്‍ കെജ്രിവാള്‍ പ്രോട്ടോക്കോള്‍ ലംഘനം ചെയ്തതിന് മാപ്പ് പറയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കങ്കണ കെജ്രിവാള്‍ എന്ന മുഖ്യമന്ത്രി നിരവധി തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്ന വിമര്‍ശനവുമായി രംഗത്തെത്തിയത്.