''കങ്കണയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ മറ്റൊരു വാക്സിൻ  കൂടിയേ തീരു ' ബോളിവുഡ് താരം ജുനൈദ്

 | 
kangana

 കങ്കണ റണാവത്തിനെ പരിഹസിച്ച് ബോളിവുഡ് താരം ജുനൈദ് .  കങ്കണയുടെ   പ്രസംഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ മറ്റൊരു വാക്സിൻ കണ്ടെത്തേണ്ടിവരുമെന്ന് ജുനൈദ് ഫേസ്ബുക്കിൽ കുറിച്ചു. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിലെ ആക്രമണത്തെ കുറിച്ച്‌ കങ്കണ ട്വീറ്റ് ചെയ്തിരുന്നു.  ഇതേ തുടർന്ന് ട്വിറ്റർ എന്നെന്നേക്കുമായി കങ്കണയുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു . ഇതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം  

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിലെ ആക്രമണത്തെ കുറിച്ച്‌ കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണമാക്കണമെന്നും കങ്കണ പറഞ്ഞു. അതിന് പുറമെ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് ബംഗാള്‍ ബേണിങ്ങ് എന്ന സൈബര്‍ ക്യാപെയിനിന്റെ ഭാഗമായിരുന്നു കങ്കണ. ഇതിനു മുമ്പും കങ്കണയുടെ രാഷ്ട്രീയ താല്‍പര്യങ്ങളെയും പരാമര്‍ശങ്ങളെയും താരം വിമര്‍ശിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്യപ്പെടുന്നത്. താണ്ടവ് എന്ന ആമസോണ്‍ പ്രൈം സീരീസുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴും ഇത്തരത്തില്‍ ട്വിറ്റര്‍ കങ്കണയെ താത്കാലികമായി പുറത്താക്കിയിരുന്നു. ഇത് ട്വിറ്ററിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനാലാണ് താരത്തെ പുറത്താക്കിയത്.