വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു  ;കങ്കണ റണാവത്തിന്റെ ബോഡി ഗാര്‍ഡ് അറസ്റ്റിൽ 

കുമാർ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് യുവതി പരാതി നൽകിയത്.
 | 
kangana

വിവാഹ വാഗ്ദാനം നൽകി  ലൈംഗികമായി  പീഡപ്പിച്ചു എന്ന പരാതിയിൽ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ബോഡി ഗാർഡ് കുമാർ ഹെഡ്ജിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. 

കഴിഞ്ഞ 10 ദിവസമായി കുമാർ ഒളിവിൽ കഴിയുകയായിരുന്ന പ്രതി കുമാറിനെ  കർണ്ണാടകയിലെ മധ്യ ജില്ലയിലെ ഹെഗ്ദ്ധവല്ലി ഗ്രാമത്തിൽ നിന്നാണ്   പൊലീസ് പിടികൂടിയത്. തുടർന്ന് മുംബൈയിലേക്ക് കൊണ്ട് വരുകയും ചെയ്തു.

മുപ്പത്കാരിയായ ബ്യൂട്ടീഷനെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് പരാതി. സെഷൻ 375,377,420 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ കൈയ്യിൽ നിന്നും 50000 രൂപ കൈപ്പറ്റിയ ശേഷം അമ്മയ്ക്ക് വയ്യെന്ന് പറഞ്ഞ് കർണ്ണാടകയിലേക്ക് പോവുകയായിരുന്നു. തുടർന്ന മെയ് 11ന് കുമാറിന്റെ സുഹൃത്താണ് കുമാർ മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് യുവതിയെ അറിയിച്ചത്.

കുമാർ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ സബ് ഇൻസ്‌പെക്റ്റർ വീരേന്ദ്ര ഭോസ്ലെ അടങ്ങുന്ന ടീം കുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച്ചയാണ് മുപ്പത്കാരിയായ യുവതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയത്. ഇരുവരും എട്ട് വർഷമായി പരിചയത്തിലാണെന്നും യുവതി പറഞ്ഞിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്.

കുമാർ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് യുവതി പരാതി നൽകിയത്. ലൈംഗിക അതിക്രമം, വഞ്ചന എന്നീ കാര്യങ്ങൾ കാണിച്ചാണ് യുവതി കേസ് രജിസ്റ്റർ ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.