കങ്കണ റണ്‍ ഔട്ടായതില്‍ സന്തോഷമുണ്ട് !! പക്ഷെ ഇത്തരത്തിലുള്ള നടപടികള്‍ നമ്മള്‍ക്കെതിരെയും സംഭവിക്കാം 

ഹാഷ്ടാഗ് ബംഗാള്‍ ബേണിങ്ങ് എന്ന സൈബര്‍ ക്യാപെയിനിന്റെ ഭാഗമായിരുന്നു കങ്കണ.
 | 
rima kangana

കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ നടി റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് താരം ഇക്കാര്യത്തെ കുറിച്ച്‌ പരാമര്‍ശിച്ചത്.

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിലെ ആക്രമണത്തെ കുറിച്ച്‌ കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണമാക്കണമെന്നും കങ്കണ പറഞ്ഞു. അതിന് പുറമെ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് ബംഗാള്‍ ബേണിങ്ങ് എന്ന സൈബര്‍ ക്യാപെയിനിന്റെ ഭാഗമായിരുന്നു കങ്കണ.

എന്താണ് നിങ്ങളെ പ്രതീക്ഷ നല്‍കാന്‍ സഹായിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായി കങ്കണയെ ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തത് എന്ന് റിമ പങ്കുവെച്ചത്. അതോടൊപ്പം തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യവും റിമ സൂചിപ്പിച്ചു.

കങ്കണ റണ്‍ ഔട്ടായതില്‍ സന്തോഷമുണ്ട്. പക്ഷെ ഇത്തരത്തിലുള്ള നടപടികള്‍ നമ്മള്‍ക്കെതിരെയും സംഭവിക്കാം എന്നാണ് റിമ പറഞ്ഞത്. ഏതെങ്കിലും ഒരു ശക്തി നമ്മുടെ സമൂഹമാധ്യമങ്ങള്‍ ബാന്‍ ചെയ്യുന്നതിനോട് എനിക്ക് എതിര്‍ അഭിപ്രായമാണെന്നും റിമ വ്യക്തമാക്കി.