വീണ്ടും  ആക്ഷനുമായി സുരേഷ് ​ഗോപി ;  കാവലിന്റെ ട്രെയ്‌ലർ പുറത്ത്
 

 | 
suesh gopi

സുരേഷ് ​ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം കാവലിന്റെ ട്രെയ്ലർ പുറത്തിറങ്ങി. നിഥിൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടെയ്ൽ എൻഡ് എഴുതുന്നത് രഞ്ജി പണിക്കർ ആണ്. സുരേഷ് ഗോപി രഞ്ജി പണിക്കർ, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.

ഇതിന് പുറമേ രാജേഷ് ശർമ്മ, ബേബി പാർവതി, അമാൻ പണിക്കർ, കണ്ണൻ രാജൻ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വ്ൽസൻ, ശാന്തകുമാരി, അഞ്ജലി നായർ, അംബിക മോഹൻ, അനിത നായർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമാണം.