ധനുഷ് ചിത്രം ‘ജഗമേ തന്തിരം’ നെറ്റ്ഫ്ലിക്സില്‍ - റിലീസ് പ്രഖ്യാപിച്ചു

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം ഏറെ നാളായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.
 | 
ധനുഷ് ചിത്രം ‘ജഗമേ തന്തിരം’ നെറ്റ്ഫ്ലിക്സില്‍ - റിലീസ് പ്രഖ്യാപിച്ചു

ഏറെ നാളായി കാത്തിരിക്കുന്ന ധനുഷ് ചിത്രം ജഗമേ തന്തിരം റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങുന്ന ചിത്രം ജൂണ്‍ 18 ന് എത്തും. ഇക്കാര്യം നെറ്റ്ഫ്ലിക്സ് സോഷ്യല്‍മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.  

നേരത്തേ ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം ലഭിച്ച വിവരം നെറ്റ്ഫ്ലിക്സ് അറിയിച്ചിരുന്നു. പുതിയ അറിയിപ്പ് പ്രകാരം ജൂണ്‍ 18ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങും.ഇതിനൊപ്പം സിനിമയുടെ പുതിയ പോസ്റ്ററും നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിട്ടുണ്ട്


കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം ഏറെ നാളായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. കോവിഡിനെ തുടര്‍ന്നാണ് ചിത്രം ഒടിടി റിലീസിന് എത്തുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങേണ്ടിയിരുന്ന സിനിമ കോവിഡിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.