‘ജഗമേ തന്തിരം’ 18ന് നെറ്റ്ഫ്ലിക്സിൽ  ;  തിയേറ്റര്‍ റിലീസ് അല്ലാത്തതില്‍ നിരാശയെന്ന് ധനുഷ്
 

 | 
jagame-thandhiram

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ്-കാർത്തിക് സുബ്ബരാജ് ചിത്രമാണ് ‘ജഗമേ തന്തിരം. ഈ മാസം 18ന് നെറ്റ്ഫ്ളിക്‌സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. എന്നാല്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് നായകൻ ധനുഷ്. ട്വിറ്റര്‍ സ്‌പേസില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം അറിയിച്ചത്.

കാര്‍ത്തിക് സുബ്ബരാജ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം 2020ല്‍ തിയേറ്ററില്‍ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി ഉൾപ്പടെയുള്ള കാരണങ്ങള്‍ കൊണ്ട് ചിത്രം ഒടിടിക്ക് വില്‍ക്കുകയായിരുന്നു.


trailer

വൈ നോട്ട് സ്‌റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്സും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്‌മി, ജോജു ജോർജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പിസ്സ, ജിഗര്‍ത്തണ്ട, ഇരൈവി, പേട്ട തുടങ്ങിയ ത്രില്ലറുകള്‍ സമ്മാനിച്ച സംവിധായകന്റെ ചിത്രത്തില്‍ ധനുഷ് നായകനാകുന്നതും ഇതാദ്യമാണ്.

.ശ്രേയസ് കൃഷ്‌ണ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണാനാണ്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം 2019 സെപ്റ്റംബറില്‍ ലണ്ടനില്‍ വെച്ചായിരുന്നു നടന്നത്.