ഇ​ൻ​ഡോ​ർ ഷൂ​ട്ടിം​ഗി​ന് പോ​ലും അ​നു​മ​തി ഇല്ല ; മലയാള സിനിമകൾ കൂട്ടത്തോടെ കേരളത്തിന് പുറത്തേക്ക് 

 | 
shooting
 

കൊ​ച്ചി: ഇ​ൻ​ഡോ​ർ ഷൂ​ട്ടിം​ഗി​ന് പോ​ലും അ​നു​മ​തി കി​ട്ടാ​തെ വ​ന്ന​തോ​ടെ മ​ല​യാ​ള സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്ക് മാറ്റുന്നു. ഏ​ഴ് മ​ല​യാ​ള സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കും തെ​ല​ങ്കാ​ന​യി​ലേ​ക്കും മാ​റ്റി​യ​ത്.

അ​തേ​സ​മ​യം സി​നി​മാ ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കാ​ൻ കേ​ര​ള​ത്തി​ൽ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ഫെ​ഫ്ക ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യമുയർന്നിട്ടുണ്ട്.

പൃ​ഥി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം ബ്രോ ​ഡാ​ഡി​യു​ടെ ഷൂ​ട്ടിം​ഗ് വ്യാ​ഴാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ൽ ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ൽ ത​ന്നെ ഷൂ​ട്ടിം​ഗ് ന​ട​ത്താ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ന്നും എ​ന്നാ​ൽ ഒ​രു വ​ഴി​യു​മി​ല്ലാ​തെ​യാ​ണ് അ​വ​സാ​നം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​ന്ന​തെ​ന്നും നി​ർ​മാ​താ​വ് ആ​ൻറ​ണി പെ​രു​മ്ബ​വൂ​ർ പ്ര​തി​ക​രി​ച്ചു.