ചരിത്രം കുറിച്ച് ക്ലോയി ഷാവോ, മികച്ച നടന്‍ ആന്റണി ഹോപ്കിന്‍സ്, നടി ഫ്രാന്‍സെസ് മക്‌ഡോര്‍മന്‍ഡ് :ഓസ്കാർ പ്രഖ്യാപിച്ചു

 | 
ചരിത്രം കുറിച്ച് ക്ലോയി ഷാവോ, മികച്ച നടന്‍ ആന്റണി ഹോപ്കിന്‍സ്, നടി ഫ്രാന്‍സെസ് മക്‌ഡോര്‍മന്‍ഡ് :ഓസ്കാർ പ്രഖ്യാപിച്ചു
നൊമാഡ്ലാന്‍ഡ് എന്ന ചിത്രത്തിലൂടെ ക്ലോയ് ഷാവോ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം

93മാത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ചരിത്രമെഴുതി ഏഷ്യന്‍ വനിതകള്‍. നൊമാഡ്ലാന്‍ഡ് എന്ന ചിത്രത്തിലൂടെ ക്ലോയ് ഷാവോ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

ചൈനീസ് വംശജയായ ക്ലോയ് ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരിയാണ്. ഓസ്‌കര്‍ നേടുന്ന രണ്ടാമത്തെ വനിതയാണ് ക്ലോയ്. മികച്ച സഹനടിക്കുള്ള പുരസ്‌കാരം സൗത്ത് കൊറിയന്‍ നടി യൂന്‍ യോ ജുങ് (മിനാരി) നേടിയപ്പോള്‍ മികച്ച സംവിധായികയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വനിത എന്ന നേട്ടത്തിനര്‍ഹയായി ക്‌ളോയി ഷാവോ.

ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ് വേഷമിട്ട 'നൊമാദ്‌ലാന്‍ഡ്' എന്ന ചിത്രത്തിനാണ് ക്‌ളോയി പുരസ്‌കാരം നേടിയത്.

പുരസ്‌കാരങ്ങള്‍:

മികച്ച സംവിധായിക: ക്ലോയി ഷാവോ ( ചിത്രം- നോമഡ് ലാന്റ്)

മികച്ച സഹനടന്‍: ഡാനിയേല്‍ കലൂയ( ചിത്ര- ജൂദാസ് ആന്റ് ദ ബ്ലാക്ക് മിസിയ)

മികച്ച അവലംബിത തിരക്കഥ-ദ ഫാദര്‍

മികച്ച തിരക്കഥ (ഒറിജിനല്‍)- പ്രൊമിസിങ് യങ് വുമണ്‍

മികച്ച വസ്ത്രാലങ്കാരം: മ റെയ്‌നീസ് ബ്ലാക്ക് ബോട്ടം

മികച്ച വിദേശ ഭാഷാചിത്രം: അനദര്‍ റൌണ്ട് (ഡെന്‍മാര്‍ക്ക്)

മികച്ച ശബ്ദ വിന്യാസം: സൌണ്ട് ഓഫ് മെറ്റല്‍

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: റ്റു ഡിസ്റ്റന്‍ന്റ് സ്‌ട്രേഞ്ചേഴ്‌സ്

മികച്ച ഹ്രസ്വ ഡോക്യുമെന്റി (ഷോര്‍ട്ട് സബ്‌ജെറ്റ് ): കോളെറ്റ്

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: മൈ ഒക്ടോപസ് ടീച്ചര്‍

മികച്ച വിഷ്വല്‍ എഫക്ട്: ടെനെറ്റ് (ക്രിസ്റ്റഫര്‍ നോളന്‍)

മികച്ച സഹനടി യൂന്‍ യോ ജുങ് (ചിത്രം- മിനാരി)

മികച്ച മേക്കപ്പ്, കേശാലങ്കാരം: സെര്‍ജിയോ ലോപസ് റിവേര, മിയ നീല്‍, ജമൈക്ക വില്‍സണ്‍( ചിത്രം- മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: മാന്‍ക്(സംവിധാനം- ഡേവിഡ് ഫിഞ്ചര്‍)

മികച്ച ഛായാഗ്രഹണം: മാന്‍ക്(സംവിധാനം- ഡേവിഡ് ഫിഞ്ചര്‍)

മികച്ച ആനിമേഷന്‍ ചിത്രം: സോള്‍

മികച്ച എഡിറ്റിംഗ്: സൗണ്ട് ഓഫ് മെറ്റല്‍