ഹൃദയം’ കല്യാണി പ്രിയദർശന്റെ  പുതിയ ക്യാരക്റ്റർ പോസ്റ്റർ 

 | 
kalyani

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ഹൃദയത്തിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാൽ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. കല്യാണി പ്രിയദർശന്റെ ക്യാരക്റ്റർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിൽ കല്ല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ദർശന വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. ഇത്തരത്തിലുള്ള അഭിനേതാക്കൾക്കൊപ്പം സിനിമ ചെയ്യാൻ വളരെ എളുപ്പമാണെന്നും വിനീത് വ്യക്തമാക്കി.

കല്ല്യാണി പ്രിയദർശൻ ലോക്ക്ഡൗണിന് ശേഷമാണ് ‘ഹൃദയത്തിന്റെ’ സെറ്റിൽ ജോയിൻ ചെയ്തത്.പ്രണവ് മോഹൻലാലിന്റെ മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ഒരു സംവിധായകൻ എന്ന നിലയിൽ പ്രണവ് മോഹൻലാലിനൊപ്പം സിനിമ ചെയ്യാൻ വളരെ എളുപ്പമായിരുന്നു എന്ന വിനീത് നേരത്തെ പറഞ്ഞിരുന്നു. സെറ്റിൽ നേരത്തെ എത്തുകയും, ഡയലോഗുകൾ എല്ലാം നേരത്തെ നോക്കി വ്യക്തമായി പഠിച്ച് വരുകയും ചെയ്യുമെന്നാണ് വിനീത് ശ്രീനിവാസൻ പ്രണവിനെ കുറിച്ച് പറഞ്ഞത്.