ദൃശ്യം 2’ കന്നഡയിലേക്കും

 മീന അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത് നവ്യ നായരാണ്. ആശാ ശരത്തും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 

 | 
drishym 2

ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ദൃശ്യം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. മലയാളത്തില്‍ ഹിറ്റായതോടെ ചിത്രം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. ഏഴ് വര്‍ഷത്തിന് ശേഷം ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഹിറ്റുകളുടെ പട്ടികയില്‍ ഇടംനേടി.

നിലവില്‍ ദൃശ്യം 2 മറ്റ് ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കന്നട റീമേക്ക് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ദൃശ്യ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മീന അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത് നവ്യ നായരാണ്. ആശാ ശരത്തും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നട താരം രവിചന്ദ്രനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിലും ഇവര്‍ തന്നെയായിരുന്നു താരങ്ങള്‍. ഇളയരാജയായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. ഈ ചിത്രം കന്നഡയിലും വന്‍ ഹിറ്റായി. 2014 ജൂണ്‍ 20ന് റിലീസ് ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് രവിചന്ദ്രനും നവ്യ നായര്‍ക്കും വലിയ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. 100 ദിവസത്തിലധികം ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു.