ബോളിവുഡ് താരം ദിയ മിര്‍സ അമ്മയായി 

മാസം തികയാതെ ജനിച്ചതിനാല്‍ കുഞ്ഞ് ഇപ്പോള്‍ ചികിത്സയിലാണ്
 | 
DIYA MIRSA

ബോളിവുഡ് താരം ദിയ മിര്‍സയ്ക്കും ഭര്‍ത്താവ് വൈഭവ് രേഖിയ്ക്കും കുഞ്ഞു പിറന്നു. അവ്യയാന്‍ ആസാദ് രേഖി എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. മാസം തികയാതെ ജനിച്ചതിനാല്‍ കുഞ്ഞ് ഇപ്പോള്‍ ചികിത്സയിലാണ്. ഉടന്‍ തന്നെ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും ദിയ അറിയിച്ചു. ഫെബ്രുവരി മാസത്തിലായിരുന്നു ദിയ മിര്‍സയുടെ വിവാഹം.

മാധവന്‍ നായകനായി അഭിനയിച്ച 'രെഹ്ന ഹേ തേരെ ദില്‍ മേം' എന്ന ചിത്രത്തിലൂടെയാണ് ദിയ അഭിനയരംഗത്തെത്തുന്നത്. പരിനീത, ഓം ശാവ്തി ഓം, കിസാന്‍, കുര്‍ബാന്‍, സലാം മുബൈ, സഞ്ജു, ഥപ്പട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.