യാമി ഗൗതം വിവാഹിതയായി: വരൻ ‘ഉറി’ സിനിമയുടെ സംവിധായകൻ

 | 
yami

ബോളിവുഡ് താരം യാമി ഗൗതം വിവാഹിതയായി. ‘ഉറി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യ ധർ ആണ് വരൻ. സമൂഹമാധ്യമത്തിലൂടെ യാമി തന്നെയാണ് വിവാഹവാർത്ത പുറത്തറിയിച്ചത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

‘‌ഈ സന്തോഷകരമായ നിമിഷം ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളോടൊപ്പം ആഘോഷിച്ചു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്ര ആരംഭിക്കുമ്പോള്‍, നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു’. വിവാഹചിത്രം പങ്കു വച്ച് യാമി കുറിച്ചതിങ്ങനെ. ഹീറോ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് യാമി ഗൗതം.