മണിക്കുട്ടൻ ഇനി പോയത് ബറോസ് സിനിമയിൽ അഭിനയിക്കാനോ ?ബിഗ് ബോസ്സിലെ അപ്രതീക്ഷിത വിടപറയലിനു കാരണം തിരക്കി  സോഷ്യൽ മീഡിയ

മണികുട്ടൻ ബിഗ് ബോസിലേക്ക് മടങ്ങി എത്തുമെന്ന് തന്നെയാണ്  സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്

 | 
മണിക്കുട്ടൻ ഇനി പോയത് ബറോസ് സിനിമയിൽ അഭിനയിക്കാനോ ?ബിഗ് ബോസ്സിലെ അപ്രതീക്ഷിത വിടപറയലിനു കാരണം തിരക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് വീട്ടിലെ കരുത്തനായ മത്സരാർത്ഥിയായ മണിക്കുട്ടൻ ഷോയിൽ നിന്നും സ്വയം പിന്മാറുന്നതായിരുന്നു ഇന്നലെ കണ്ടത്ബിഗ് ബോസ് സീസൺ 3 ൽ നിന്നും തീർത്തും അപ്രതീക്ഷിതമായിട്ടാണ് മണിക്കുട്ടൻ പുറത്തേക്ക് പോകുന്നത്. കണ്ണ് മൂടിക്കെട്ടിയാണ് കൺഫെഷൻ റൂമിൽ നിന്നും മണിക്കുട്ടനെ പുറത്തേക്ക് കൊണ്ടുപോകുന്നത്.


മണിക്കുട്ടൻ തിരികെ വരും എന്ന് മത്സരാര്ഥികളും സോഷ്യൽ മീഡിയയും ആവർത്തിച്ചു പറയുന്നുണ്ട് എങ്കിലും അദ്ദേഹത്തിന്റെ സാധനങ്ങൾ വരെ പാക്ക് ചെയ്തു അയച്ചപ്പോൾ മണിക്കുട്ടൻ ഇനി വരില്ലേ എന്ന സംശയവും പ്രേക്ഷകർ പങ്ക് വയ്ക്കുന്നു.

മോഹൻലാൽ പങ്കെടുത്ത വീക്കെൻഡ് എപ്പിസോഡിന് ശേഷം അദ്ദേഹം ഒരുപാട് അസ്വസ്ഥൻ ആയിരുന്നു എന്ന് പലരും ബിഗ് ബോസ് വീട്ടിൽ ചർച്ച നടത്തുന്നു.

സന്ധ്യയുമായും സൂര്യയുമായുള്ള വിഷയവും ചെരുപ്പേറ് വിഷയവുമൊക്കെയാണ് പിന്മാറ്റത്തിനുള്ള കാര്യങ്ങൾ ആയി മണികുട്ടൻ ബിഗ് ബോസിനോട് വിശദീകരിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹം പൂർവ്വാധികം മനക്കട്ടിയോടെ വീണ്ടും എത്തും എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ, ‘ബറോസിന് വേണ്ടി ലാലേട്ടന്റെ ആവിശ്യപ്രകാരം ബിഗ് ബോസ് നമ്മുടെ മണിക്കുട്ടനെ വിട്ടുകൊടുത്തതാണോ’, എന്നുള്ള ചർച്ചകളും മണിക്കുട്ടൻ ആർമി പേജുകളിൽ നടക്കുന്നുണ്ട്.

മണികുട്ടൻ ബിഗ് ബോസിലേക്ക് മടങ്ങി എത്തുമെന്ന് തന്നെയാണ്  സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത് . വളരെയധികം സമ്മർദ്ദത്തിലായതിനാലാണ് അദ്ദേഹം ഈ കടുത്ത   തീരുമാനമെടുത്തതെന്ന് സോഷ്യൽ മീഡിയയിൽ പറയുന്നു.