ജീവൻ പണയം വച്ച് ഫഹദ് ; മാലിക്കിലെ ആ സ്റ്റണ്ട് രംഗം ചിത്രീകരിച്ചത് ഇങ്ങനെ 

 | 
FAHAD

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത, ഫഹദ് ഫാസില്‍ ചിത്രം മാലിക്ക് ആമസോണ്‍ പ്രൈംമില്‍ നേരിട്ട് ഒടിടി റിലീസ് ആയി കഴിഞ്ഞ ദിവസം എത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ സിനിമയിലെ ഒരു രംഗത്തിന്‍റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ടു.

അന്‍പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുലൈമാന്റെ ഇരുപതു വയസുമുതല്‍ അന്‍പത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രഹണം. സംഗീതം – സുഷിന്‍ ശ്യാം