മണിരത്‌നത്തിന്റെ സ്വപ്ന ചിത്രം   'പൊന്നിയൻ സെൽവനിൽ ' ബാബു ആന്റണിയും 

 | 
babu

മണിരത്നം  രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയൻ സെൽവൻ. വലിയ ബജറ്റിൽ ഒരുക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുക്കുന്നത്. വലിയ താര നിര തന്നെ ചിത്രത്തിനുള്ളത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി ,റഹ്മാൻ എന്നിവരും ചിത്രത്തിൻറെ ഭാഗമാണ്. ഇപ്പോൾ ഒരു മലയാളി തരാം കൂടി ചിത്രത്തിൻറെ ഭാഗമായി. നടൻ ബാബു ആന്റണി ആണ് ചിത്രത്തിലേക്ക് പുതിയതായി എത്തുന്ന മലയാളി താരം. ബാബു ആന്റണി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാർ, വിക്രം പ്രഭു, കിഷോർ, അശ്വിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിൻറെ ആദ്യ ഭാഗം 2022ൽ പ്രദർശനത്തിന് എത്തും. ഇതേ പേരിൽ കൽക്കി കൃഷ്ണമൂർത്തിയുടെ തമിഴ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ഒരു കാലഘട്ട ചിത്രമാണ് പൊന്നിയൻ സെൽവൻ. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ്.