''നിങ്ങളുടെ അമ്മയേയും പെങ്ങളെയും പോലെ സൂപ്പർ ചരക്കു തന്നെയാണ് ഞാനും ''അശ്ലീല കമന്റിന് ചുട്ട മറുപടിയുമായി അഞ്ജു അരവിന്ദ്

 | 
anju aravindh

സിനിമ നടികളുടെ ചിത്രങ്ങൾക്കും വിഡിയോസിനും താഴെ അശ്ലീല കമന്റ് ഇട്ടു രസിക്കുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും കുറവ് ഒന്നും വന്നിട്ടില്ല .ചിലർ അതിനു ചുട്ട മറുപടിയും കൊടുക്കുന്നുണ്ട്. ഇപ്പോൾ അത്തരത്തിൽ തന്റെ വീഡിയോക്ക് താഴെ വന്ന കമന്റ്നും നടി അഞ്ചു അരവിന്ദ് നൽകിയ മറുപടിയ്ക്ക് സോഷ്യൽ മീഡിയ ഒന്നടങ്കം കയ്യടിക്കുകയാണ് .മോശം കമന്റുമായെത്തിയ വിമർശകന് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തതിന്റെ സ്‌ക്രീൻ ഷോട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഫൂഡി ബഡ്ഡി അഞ്ജു അരവിന്ദ് എന്ന താരത്തിന്റെ യൂട്യൂബ് പേജിലാണ് മോശം കമന്റ് എത്തിയത്. ”സൂപ്പർ ചരക്ക് ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല” എന്നാണ് കമന്റ്. ”അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളെയും പോലെ സൂപ്പർ ചരക്കു തന്നെയാണ് ഞാനും” എന്നാണ് അഞ്ജുവിന്റെ മറുപടി.

”കഷ്ടം… ഓരോരുത്തരുടെയും കാഴ്ചപ്പാട്…. ന്തായാലും നല്ല റിപ്ലൈ കൊടുക്കാൻ സാധിച്ചു” എന്ന കുറിപ്പോടെയാണ് അഞ്ജു സ്‌ക്രീൻ ഷോട്ട് പങ്കു വച്ചിരിക്കുന്നത്. താരത്തിന് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. കലക്കൻ റിപ്ലൈ എന്ന കമന്റോടെ താരത്തെ പിന്തുണയ്ക്കുകയാണ് ആരാധകർ.

1995ൽ അക്ഷരം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അഞ്ജു അരവിന്ദ് ഇപ്പോൾ തന്റെ യൂട്യൂബ് ചാനലുമായി മുന്നോട്ടു പോവുകയാണ്. നിരവധി സിനിമകളിലും സീരിയലുകളിലും അഞ്ജു വേഷമിട്ടിട്ടുണ്ട്.