ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വീണ്ടും വരുന്നു ..!

 | 
android

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. 2019-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങളായെത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. Alien അളിയന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധാനം നിര്‍വഹിച്ചത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തിയ ഹ്യൂമനോയിഡായിരുന്നു ചിത്രത്തിലെ പ്രധാന ആഖര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തിയത്. നിര്‍മാതാവായ സന്തോഷ് ടി കുരുവിളയാണ് രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.