നടി റിങ്കു സിങ് കോവിഡ് ബാധിച്ച്‌ മരിച്ചു

 | 
rinku

ബോളിവുഡ് നടി റിങ്കു സിങ് നിക്കുഭ് കോവിഡ് ബാധിച്ച്‌ മരിച്ചു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വൈറസ് ബാധ സ്ഥിരീകരിച്ച നടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

മെയ് 25നാണ് റിങ്കുവിന് കോവിഡ് സ്ഥിരീകരിച്ചത്. ഹോം ഐസൊലേഷനിലായിരുന്ന താരത്തെ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് ഏഴാം തിയതി റിങ്കു കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നെന്ന് നടിയുടെ ബന്ധു പറഞ്ഞു.

ആയുഷ്മാന്‍ ഖുറാനയുടെ ഡ്രീം ഗേള്‍ എന്ന ചിത്രത്തില്‍ റിങ്കു ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു. അധര്‍ ജെയിനിന്റെ ഹലോ ചാര്‍ലിയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.