അയാം യുവര്‍ ഗാഥാ ജാം ..! ഗീതുമോഹന്‍ദാസിന്  പിറന്നാൾ ആശംസകൾ  നേര്‍ന്ന് മഞ്ജു വാര്യര്‍

 | 
manju geethu

നടി ഗീതു മോഹന്‍ദാസിനു പിറന്നാളാശംസ നേര്‍ന്നു നടിയും ഗീതുവിന്റെ ഉറ്റ സുഹൃത്തുമായ മഞ്ജു വാര്യര്‍. മോഹന്‍ലാല്‍ നായകനായ വന്ദനം സിനിമയിലെ ഒരു ഡയലോഗു കടമെടുത്തുകൊണ്ടായിരുന്നു മഞ്ജു ഗീതുവിനുള്ള ആശംസ അറിയിച്ചത്.

‘ഹാപ്പി ബര്‍ത്ത് ഡേ ഡാര്‍ലിങ്. അയാം യുവര്‍ ഗാഥാ ജാം’ എന്നായിരുന്നു ഇരുവരും ഇരിക്കുന്ന ഫോട്ടോയ്‌ക്കൊപ്പം മഞ്ജു ഫേസ്ബുക്കില്‍ എഴുതിയത്. നിരവധി പേരാണ് പോസ്റ്റിനു താഴെ വന്നു താരത്തിന് ആശംസ അറിയിക്കുന്നത്.