മകന്റെ ആദ്യ പിറന്നാൾ  ആഘോഷമാക്കി ടൊവിനോ തോമസ്; പുഞ്ചിരി തൂകി ടഹാൻ ; ആശംസകളുമായി ആരാധകരും

 | 
tovino

മലയാളത്തിലെ യുവ നായകന്മാരിൽ ഒരാളാണ്  ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുവതലമുറയുടെ ഹരമായി മാറാൻ ടോവിനോക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയ്ക്കൊപ്പം ,  കുടുംബ വിശേഷങ്ങൾ എല്ലാം ടോവിനോ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട് .   ഇപ്പോൾ അത്തരത്തിലൊരു സന്തോഷം പങ്കു വച്ചിരിക്കുകയാണ് ടോവിനോ .


 
മകനായ ടഹാന്റെ ആദ്യ പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. കുടുംബസമേതമായി പിറന്നാളാഘോഷിച്ചിരിക്കുകയാണ് താരം. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത് .

 എന്റെ കുഞ്ഞുമകന് ഒരു വയസ്സ് തികയുന്നു എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂൺ 6നായിരുന്നു ഇസയ്ക്ക് കൂട്ടായി കുഞ്ഞനിയനിയൻ എത്തിയത്.  

കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് നീ വന്നു, . ഒരു വര്‍ഷത്തിനുശേഷം നമ്മള്‍ വീണ്ടും ലോക്ക്ഡൗണിലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു വിധത്തിലുള്ള ഒരു അനുഗ്രഹമാണ്. ഈ ഒരു വര്‍ഷം നിന്നോടൊപ്പം ധാരാളം സമയം ചെലവഴിക്കാന്‍ എനിക്ക് കഴിഞ്ഞു. സമയത്തേക്കാള്‍ വിലയേറിയത് മറ്റെന്താണ്! ജന്മദിനാശംസകള്‍ എന്നായിരുന്നു ടൊവിനോ കുറിച്ചത്. 

പ്രണയിച്ച് വിവാഹിതരായവരാണ് ടൊവിനോ തോമസും ലിഡിയയും. സിനിമയിലെത്തിയതിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.