‘ഞങ്ങളുടെ കാഴ്ചയില്‍ നിന്ന് മാഞ്ഞിരിക്കുന്നു, പക്ഷെ ഹൃദയത്തിലുണ്ടാകും' കെ.വി ആനന്ദിനെ   അനുസ്മരിച്ച്  മോഹന്‍ലാല്‍

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തിയ തേന്മാവിന്‍ കൊമ്പത്തിലൂടെ ആണ് അദ്ദേഹം ഛായാഗ്രാഹകനാകുന്നത്
 | 
‘ഞങ്ങളുടെ കാഴ്ചയില്‍ നിന്ന് മാഞ്ഞിരിക്കുന്നു, പക്ഷെ ഹൃദയത്തിലുണ്ടാകും' കെ.വി ആനന്ദിനെ അനുസ്മരിച്ച് മോഹന്‍ലാല്‍

ഛായാഗ്രാഹകനും സംവിധായകനുമായ കെ.വി ആനന്ദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാല്‍. ആനന്ദ് എന്നും ഹൃദയത്തിലുണ്ടാകുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കിലെഴുതി.

‘ഞങ്ങളുടെ കാഴ്ചയില്‍ നിന്ന് മാഞ്ഞിരിക്കുന്നു, പക്ഷെ ഹൃദയത്തിലുണ്ടാകും. കെ.വി ആനന്ദ് സര്‍ നിങ്ങളെ എന്നും മിസ് ചെയ്യും’, മോഹന്‍ലാല്‍ പറഞ്ഞു

ഹൃദയാഘാതം മൂലം വെള്ളിയാഴ്ച രാവിലെ ചെന്നൈയില്‍ വെച്ചായിരുന്നു ആനന്ദിന്റെ മരണം. 54 വയസായിരുന്നു.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തിയ തേന്മാവിന്‍ കൊമ്പത്തിലൂടെ ആണ് അദ്ദേഹം ഛായാഗ്രാഹകനാകുന്നത്. തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. പ്രിയദർശനൊപ്പം പിന്നീട് മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചു. ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതൽ ദേശം ആണ്.