പുഷ്പയില്‍ അല്ലുവിന്റെ പ്രതിഫലം 70 കോടി ? കണ്ണ് തള്ളി ആരാധകർ 

250 കോടി ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്
 | 
Pushpa

ഹൈദരാബാദ്> അല്ലു അര്ജുനെ നായകനാക്കി സുകുമാര് സംവിധാനം ചെയ്യുന്ന പുഷ്പയുടെ റിലീസിന്റെ പ്രതീക്ഷയില് ആരാധകര്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തില് ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായി അല്ലു അര്ജുന് എത്തുന്നു. ചിത്രത്തിലെ അല്ലുവിന്റെ പ്രതിഫലമാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാവുന്നത്.ചിത്രത്തിനായി 70 കോടി രൂപയാണ് താരം വാങ്ങിയത്.

250 കോടി ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈ വര്ഷം ഒക്ടോബറില് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022 ലാണെന്നാണ് റിപ്പോര്ട്ടുകള്.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില് നവീന് യെര്നേനിയും വൈ രവിശങ്കറും ചേര്ന്നാണ് പുഷ്പ നിര്മിയ്ക്കുന്നത്.