നിങ്ങൾ എഴുതുന്ന ഓരോ അക്ഷരത്തിനും ഒരു വികാരമുണ്ട്; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കു വച്ച് അനുപമ 
 

 | 
18 pages

അനുപമ പരമേശ്വരന്‍ നായികയായി എത്തുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. നായകന്‍ നിഖില്‍ സിദ്ധാര്‍ത്ഥിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇന്ന്,  18 പേജസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.

നിഖിലിന്റെ കണ്ണ് ഒരു വെള്ള കടലാസുകൊണ്ട് മൂടി കെട്ടിയതും, അതില്‍ അനുപമ പരമേശ്വരന്‍ എന്തൊക്കെയോ എഴുതുന്നതുമാണ് പോസ്റ്ററിലെ കാഴ്ച

ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് അനുപമ പരമേശ്വരും തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചു. തെലുങ്കിലാണ് അനുപമയുടെ ട്വീറ്റ്.പല്‍നതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ജിഎ ടു പക്‌ചേഴ്‌സാണ്. നിഖിലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് ജിഎ ടു പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.


ഗോപി സുന്ദറാണ് 18 പേജസ് എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. പ്രശസ്ത സംവിധായകന്‍ സുകുമാറിന്റേതാണ് തിരക്കഥ. എ വസന്ത് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.