റെഡ്മി ബ്രാൻഡിൽ വരുന്ന ആദ്യ 5ജി ഫോൺ ; റെഡ്‌മി നോട്ട് 10 ടി 5 ജി  ഇന്ത്യൻ വിപണിയിൽ 

 | 
REDMI10T5G

റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമാണ് വില. ക്രോമിയം വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, മിന്റ് ഗ്രീൻ എന്നിവയാണ് നാല് കളർ ഓപ്ഷനുകൾ.

ജൂലൈ 26 മുതൽ ആമസോൺ, മി.കോം, മി ഹോം സ്റ്റോറുകൾ, ഓഫ്ലൈൻ റീട്ടെയ്‌ലർമാർ എന്നിവിടങ്ങളിൽ ലഭിക്കും. നിരവധി ലോഞ്ച് ഓഫറുകൾ ലഭ്യമാണ്. റെഡ്മി നോട്ട് 10 സീരീസിലെ അഞ്ചാമത്തെ മോഡലാണ് പുതിയ റെഡ്മി ഫോൺ. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ്, റെഡ്മി നോട്ട് 10എസ് എന്നിവയാണ് ഇതിനകം വിപണിയിലെത്തിയത്. ഇന്ത്യയിൽ ഷവോമിയുടെ റെഡ്മി ബ്രാൻഡിൽ വരുന്ന ആദ്യ 5ജി ഫോൺ കൂടിയാണ് റെഡ്മി നോട്ട് 10ടി 5ജി.

റെഡ്മി നോട്ട് 10 5ജി (യൂറോപ്പ്), പോക്കോ എം3 പ്രോ 5ജി എന്നീ ഫോണുകൾ പുനർനാമകരണം ചെയ്തതാണ് റെഡ്മി നോട്ട് 10ടി 5ജി. പിറകിൽ ട്രിപ്പിൾ കാമറ സംവിധാനം, ഹോൾ പഞ്ച് ഡിസ്‌പ്ലേ ഡിസൈൻ എന്നിവ ലഭിച്ചു.

റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവ മാർച്ചിൽ ഷഓമി അവതരിപ്പിച്ചിരുന്നുവെങ്കിലും ഈ ഫോണുകളെല്ലാം 4 ജി നെറ്റ്‌വർക്കിനെ മാത്രമേ പിന്തുണച്ചിട്ടുള്ളൂ.  പ്രീമിയം എം ഐ ബ്രാൻഡഡ് സ്മാർട്ട്‌ഫോണുകളിൽ മാത്രമെ ഷഓമി മുൻപ് 5 ജി അവതരിപ്പിച്ചിരുന്നുള്ളൂ. റിയൽ‌മി 8 5 ജി, റിയൽ‌മി നാർ‌സോ 30 5 ജി എന്നിവയുമായി മത്സരിക്കാൻ ഷഓമി നോട്ട് 10 ടി 5 ജി സഹായിക്കും.