സ്‌കോഡയുടെ നാലാം തലമുറ ഒക്ടാവിയ..  ആകർഷണങ്ങളേറെ..!

മുന്‍ മോഡലിനെ അപേക്ഷിച്ച് ഉയര്‍ന്ന വീല്‍ബേസാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രധാന പ്രത്യേകത.

 
 | 
scoda

പ്രമുഖ വാഹന നിർമാതാക്കളായ സ്‌കോഡ പുറത്തിറക്കിയ ഒക്ടാവിയ ഈ മാസം 10 ന് വിപണിയിലെത്തും. . നാലാം തലമുറ ഒക്ടാവിയയുടെ വരവ് നിരവധി പുതിയ സവിശേഷതകളോടെയാണ് . എംക്യുബി ഇവോ പ്ലാറ്റ്‌ഫോമിലേക്കുള്ള മാറ്റം കാരണം, 19 എംഎം നീളവും 15 എംഎം വീതിയും നാലാം തലമുറ കോഡ ഒക്‌ടേവിയയ്ക്ക്കൂടുതലാണ്. വീൽബേസ് 2,677 മിമിയിൽ മാറ്റമില്ല.

സ്കോഡ ഒക്‌ടേവിയ പെട്രോൾ എൻജിനിൽ മാത്രമേ വില്പനക്കെത്തൂ. 190 പി‌എസും 320 എൻ‌എം പീക്ക് ടോർക്കുമാണ് പുതിയ 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിന് നിർമിക്കുന്നത്. ഇതുവരെ വില്പനയിലുണ്ടായിരുന്ന 2.0 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിനെക്കാൾ (140 പിഎസ്) കരുത്തുറ്റതാണ് പുതിയ പെട്രോൾ എൻജിൻ. 7 സ്പീഡ് ഡി‌എസ്‌ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് മാത്രമായിരിക്കും ഗിയർബോക്‌സ് ഓപ്ഷൻ.


L ഷെയ്പ്പിലുള്ള ഡേടൈം റണ്ണിങ് ലാമ്പുകൾ, ഫ്രീ സ്റ്റാൻഡിങ് ഡിസ്പ്ലേ, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, പുതിയ ഇരട്ട-സ്‌പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജർ, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, സീറ്റുകൾക്കുള്ള ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാണ്.