ലംബോര്‍ഗിനിയുടെ പുകക്കുഴൽ ചൂടാക്കി ചിക്കൻ  പൊരിച്ചു ;യുവാവിന് സംഭവിച്ചത് കണ്ടോ  ? വീഡിയോ 
 

 | 
lamborgini

ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര സ്പോർട്സ്കാർ നിർമ്മാതാക്കളാണ് ഓട്ടോമൊബൈലി ലംബോർഗിനി .കോടികൾ വില വരുന്ന ഈ കാര് വാഹന പ്രേമികളുടെ ഒരു സ്വപനം തന്നെയാണ്.  എന്നാൽ കാര്യം അതല്ല..ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..

കാര്യം മനസിലായോ ?  ലംബോർഗിനിയുടെ പുകക്കുഴൽ ചൂടാക്കി ഒന്ന്   ഇറച്ചി പൊരിച്ചെടുക്കാം ശ്രമിച്ചതാ..എന്നാൽ തന്റെ മണ്ടത്തരത്തിന്  യുവാവിന് കിട്ടിയത് എട്ടിന്റെ പണിയാണ് . 


 ചൈനയിലാണ് സംഭവം.ഏകദേശം 2.2 കോടി രൂപ വിലയുള്ള ലംബോർഗിനി അവൻറഡോർ ആണ് ചിക്കൻ പൊരിക്കാൻ കാറുടമ ഉപയോഗിച്ചത് .
എന്നാൽ തീ ആളിപടർന്നു കാറിൻറെ കൂളിംഗ് സിസ്റ്റം ഉൾപ്പെടെ തകരാറിലാകുകയും 51 ലക്ഷം രൂപയോളം നഷ്‍ടം സംഭവിക്കുകയും ചെയ്‍തു.

ത്രോട്ടിൽ നൽകുന്നതിന് അനുസരിച്ച്‌ ലംബോർഗിനി അവന്റഡോറിന്റെ എക്സ്ഹോസ്റ്റിൽ നിന്ന് ഇടയ്ക്ക് തീജ്വാലകൾ പുറത്തേക്ക് വരാറുണ്ട്. ആ തീയിൽ നിന്ന് ഇറച്ചി ഗ്രിൽ ചെയ്യാൻ ശ്രമിച്ചത്തോടെയാണ് യുവാവിന് പണികിട്ടിയത്.എന്തായാലും ഈ മണ്ടത്തരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലാണ്.